ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം

ചരിത്രപ്രസിദ്ധമായ ആറ്റുകാൽ ക്ഷേത്രം സംഘടിപ്പിക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. കലാപരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത നടൻ മോഹൻലാൽ നിർവഹിക്കും. ക്ഷേത്രം ട്രസ്റ്റിന്റെ അംബാ പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കും. നന്ദഗോവിന്ദം ഭജന്സിന്റെ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി അരങ്ങേറും.പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി കുത്തിയോട്ട വ്രതാരംഭം ബുധനാഴ്ച മുതൽ ആരംഭിക്കും. മാർച്ച് മൂന്നിനാണ് പൊങ്കാല നടക്കുന്നത്.

Read More