ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങളിൽ പ്രതിസന്ധി; അരവണ ക്ഷാമത്തിന് സാധ്യത

പത്തനംതിട്ട: ശബരിമലയിലെ മണ്ഡലകാല മുന്നൊരുക്കങ്ങൾ പ്രതിസന്ധിയിൽ. അരവണ പ്ലാന്റിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ വൈകുന്നത് വരാനിരിക്കുന്ന മണ്ഡലകാലത്തും അരവണ ക്ഷാമത്തിന് കാരണമാകുമെന്ന ആശങ്ക ശക്തമാകുന്നു. ഒക്ടോബർ 13ന് മുൻപ് നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രതീക്ഷയെങ്കിലും നിലവിലെ സാഹചര്യത്തിൽ സമയബന്ധിതമായി ജോലികൾ പൂർത്തിയാകാൻ സാധ്യത കുറവാണ്. ഇതോടെ തുലാമാസ പൂജയ്ക്കും തുടർന്നുള്ള മണ്ഡലകാലത്തും അരവണ പ്രതിസന്ധി തുടർന്നേക്കും. സീസൺ ആരംഭിക്കുമ്പോൾ 70 ലക്ഷം അരവണയുടെ കരുതൽ ശേഖരം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു. അതേസമയം, ശർക്കര സംഭരണത്തിലും…

Read More