കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ഉടമകൾ; ഗൾഫ് നിക്ഷേപത്തിനൊപ്പം മലയാളി പങ്കാളിത്തവും, പുതിയ സീസണിലേക്ക് അതിവേഗ നീക്കം
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥതയിൽ വലിയ മാറ്റത്തിന് വഴിയൊരുങ്ങി. നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് ക്ലബ്ബിന്റെ പൂർണ ഉടമസ്ഥാവകാശം യുഎഇ ആസ്ഥാനമായ അൽ ഫുർസാൻ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. ഷാർജയിലെ അൽ ഖാസിമി രാജകുടുംബവുമായി ബന്ധമുള്ള ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് പുതിയ ഉടമസ്ഥതയ്ക്ക് പിന്നിൽ. ഉടമസ്ഥാവകാശ കൈമാറ്റം ഒറ്റയടിക്ക് പൂർത്തിയാകില്ല. നിയമപരവും മറ്റ് നടപടിക്രമങ്ങളുമായ ആവശ്യങ്ങൾ പരിഗണിച്ച് അടുത്ത എട്ട് മാസത്തിനിടെ ഘട്ടംഘട്ടമായാണ് കൈമാറ്റം…
