ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ MDMA വിൽപ്പന: സംസ്ഥാന പ്രസിഡന്റ് ഷർഫിൻ സെബാസ്റ്റ്യൻ പത്തനംതിട്ടയിൽ അറസ്റ്റിൽ
പത്തനംതിട്ട: വ്യാജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെ പത്തനംതിട്ട പെരുമ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ‘ആന്റി ഡ്രഗ്സ് മൂവ്മെന്റ്’ എന്ന വ്യാജ സംഘടനയുടെ തലവനും എഴുമറ്റൂർ സ്വദേശിയുമായ ഷർഫിൻ സെബാസ്റ്റ്യനാണ് എംഡിഎംഎയുമായി പിടിയിലായത്. നാട്ടിൽ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിൽ സജീവമായി പങ്കെടുത്തുകൊണ്ട്, അതിന്റെ മറവിലായിരുന്നു ഇയാൾ ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്നത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പെട്ടി പൊലീസും ഡാൻസാഫും (DANSAF) സംയുക്തമായി നടത്തിയ പ്രത്യേക റെയ്ഡിലാണ് പ്രതി വലയിലായത്. ലഹരി…
