കുട്ടിയുടെ മാല തട്ടിപ്പറിച്ച് വിഴുങ്ങിയ യുവതി ആശുപത്രിയിൽ; എക്സ്റേയിൽ തെളിഞ്ഞത് മറ്റൊരു മോഷണരഹസ്യം
മലപ്പുറം : നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കുട്ടിയുടെ മാല തട്ടിപ്പറിച്ച് വിഴുങ്ങിയ കേസിൽ പ്രതിയായ സമീനയിപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലാണ്. 3.5 ഗ്രാം തൂക്കമുള്ള സ്വർണ്ണമാല വീണ്ടെടുക്കാൻ നിലമ്പൂരിലും മഞ്ചേരിയിലും വെച്ച് പലതവണ എനിമ നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കോടതി അനുമതിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജറി വാർഡിലേക്ക് മാറ്റിയ പ്രതിയെ വീണ്ടും എക്സറേ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് കേസിൽ അപ്രതീക്ഷിത മാലാപ്പുകൾ ഉണ്ടായത്.പുതിയ എക്സറേ പരിശോധനയിൽ യുവതിയുടെ വയറ്റിൽ മാലയ്ക്ക് പുറമെ…
