തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്ക്കെതിരേ ഭാര്യ സംഗീത സോർണലിംഗം നൽകിയിരുന്ന വിവാഹമോചന ഹർജി പിൻവലിച്ചു. വെള്ളിയാഴ്ച ചേംഗൽപട്ട് കുടുംബ കോടതിയിൽ വീഡിയോ കോൺഫറൻസിലൂടെ നടന്ന ഹിയറിംഗിനിടെയാണ് സംഗീത ഹർജി പിൻവലിക്കുന്നതായി അറിയിച്ചത്. തുടർന്ന് കോടതി കേസ് അവസാനിപ്പിച്ചു.
2026 ഫെബ്രുവരിയിലായിരുന്നു 27 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംഗീത വിവാഹമോചന ഹർജി നൽകിയത്. ആ ഹർജിയിൽ വിജയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. തുടർന്ന് ഈ കേസ് വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു.
എന്നാൽ ഏറ്റവും പുതിയ കോടതിവിചാരണയിൽ സംഗീത ഹർജി പിൻവലിച്ചതോടെ നിലവിലെ വിവാഹമോചന നടപടികൾ അവസാനിച്ചു. ഹർജി പിൻവലിച്ചതിന്റെ കൃത്യമായ കാരണം കോടതിയിൽ വിശദീകരിച്ചിട്ടില്ല. ദമ്പതികൾ വീണ്ടും ഒന്നിച്ചോ, അതോ മറ്റേതെങ്കിലും ധാരണയിലെത്തിയോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നിലവിൽ പുറത്തുവന്നിട്ടില്ല
