പോത്തൻകോട് പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ യു.ഡി.എഫ് പ്രതിഷേധവും റോഡ് ഉപരോധവും സംഘടിപ്പിച്ചു

പോത്തൻകോട് പഞ്ചായത്തിലെ പ്രാദേശിക വികസനങ്ങളിലെ അസന്തുലിതാവസ്ഥയ്ക്കും മുരടിപ്പിനും പിന്നാക്ക പ്രദേശങ്ങളോടുള്ള അവഗണനയ്ക്കും എതിരെ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നുകാട് ജംഗ്ഷനിൽ പ്രതിഷേധ പരിപാടിയും റോഡ് ഉപരോധവും സംഘടിപ്പിച്ചു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ ആർ.എസ്. വിനോദ് മണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡി.സി.സി. ജനറൽ സെക്രട്ടറി ഡോ. കൊയ്ത്തൂർക്കോണം സുന്ദരൻ ഉദ്ഘാടനം ചെയ്തു. വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എം.ആർ. ഷാനവാസ് മുഖ്യപ്രഭാഷണവും, ആർ.എസ്.പി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സന്തോഷ് ഭദ്രൻ ആമുഖ പ്രഭാഷണവും നിർവ്വഹിച്ചു….

Read More

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം

കണ്ണൂർ: കാസർകോട്ടേക്കുള്ള യാത്രയ്ക്കിടെ മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐയുടെ ശക്തമായ അക്രമവും പ്രതിഷേധവും ഉണ്ടായി. കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വച്ചുണ്ടായ ആദ്യ അക്രമത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. തുടർന്ന് പയ്യന്നൂരിൽ വച്ചും അക്രമികൾ കല്ലുകൊണ്ടും കൈകൊണ്ടും മന്ത്രിയുടെ വാഹനത്തിന്മേൽ ആഞ്ഞടിച്ചു. പയ്യന്നൂർ കഴിഞ്ഞതിന് പിന്നാലെ മൂന്നാമതും അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ പ്രതിഷേധമുണ്ടായി. കാസർഗോഡ് നീലേശ്വരത്തെ തളി ക്ഷേത്രത്തിന് സമീപത്ത് വച്ച് മന്ത്രിയെ ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും, പാലസ് ഗ്രൗണ്ടിൽ വച്ച് പ്രതിഷേധിക്കുകയും ചെയ്തതിനെ…

Read More