സിപിഎമ്മിന് കനത്ത പ്രഹരം: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി. സുധാകരൻ

ആലപ്പുഴ: മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച ഈ നിർണ്ണായക പ്രഖ്യാപനം അദ്ദേഹം നടത്തിയത്. കഴിഞ്ഞ കുറച്ചുനാളുകളായി സിപിഎം നേതൃത്വവുമായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് അദ്ദേഹം പാർട്ടി അംഗത്വം പുതുക്കിയിരുന്നില്ല. സുധാകരന്റെ ഈ നീക്കം ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നാണ് കരുതപ്പെടുന്നത്.​ അതേസമയം, ജി. സുധാകരന്റെ സ്ഥാനാർത്ഥിത്വത്തോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന…

Read More

അമ്പലപ്പുഴയിൽ സ്വതന്ത്രനായി ജി. സുധാകരൻ; സിപിഎമ്മിന് കടുത്ത പ്രഹരം

​അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാർത്തകൾക്കിടെ വിശദീകരണവുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരൻ രംഗത്തെത്തി. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് വിളിച്ചു ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. താൻ മത്സരിക്കുമെന്ന കാര്യം ആരോടും പറഞ്ഞിട്ടില്ലെന്നും ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നുവെന്നും ആരോടും പറഞ്ഞിട്ടില്ല. എം.എ. ബേബി ഇന്നലെ വീട്ടിലെത്തി കണ്ടിരുന്നു. ഇപ്പോൾ നടക്കുന്നതെല്ലാം വെറും പ്രചാരണങ്ങൾ മാത്രമാണ്,” സുധാകരൻ വ്യക്തമാക്കി.​തന്റെ രാഷ്ട്രീയ പാരമ്പര്യം വിശദീകരിച്ച അദ്ദേഹം,…

Read More

വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതി ഉത്തരവ്

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേരള ഹൈക്കോടതിയിൽ നിന്ന് വലിയ തിരിച്ചടി. വെള്ളാപ്പള്ളിയെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ കോടതി, അദ്ദേഹത്തോടൊപ്പം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്റ് എം.എൻ. സോമൻ, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവരടക്കം ബോർഡ് അംഗങ്ങളായ 170 പേരെയും അയോഗ്യരാക്കി. പ്രൊഫ. സാനു മാസ്റ്ററും, സംരക്ഷണ സമിതി ചെയർമാൻ അഡ്വ. എസ്. ചന്ദ്രസേനനും നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.​ കഴിഞ്ഞ ഒമ്പത് വർഷമായി…

Read More

സിപിഎമ്മിൽ വൻ പൊട്ടിത്തെറി; ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിച്ചേക്കും; പ്രഖ്യാപനം ഇന്ന് 11 മണിക്ക്

ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും. പാർട്ടി നേതൃത്വം നടത്തിയ അവസാനവട്ട അനുനയ ചർച്ചകളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കം. അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് സുധാകരനെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മത്സരരംഗത്തുണ്ടാകണമെന്ന തന്റെ താല്പര്യം ഇന്നലെ വീട്ടിലെത്തിയ പാർട്ടി നേതാക്കളെ അദ്ദേഹം വീണ്ടും അറിയിച്ചിരുന്നു. എന്നാൽ, പാർട്ടി നിശ്ചയിച്ചിട്ടുള്ള പൊതു മാനദണ്ഡപ്രകാരമാണ് അദ്ദേഹത്തെ മാറ്റിനിർത്തിയതെന്ന നിലപാടാണ് നേതാക്കൾ സ്വീകരിച്ചത്. ഇതോടെ, തന്റെ തീരുമാനത്തിൽ…

Read More

​സി.പി.എം അനുനയ നീക്കം പാളി; അമ്പലപ്പുഴയിൽ സ്വതന്ത്രനായി ജി. സുധാകരൻ? പിന്തുണയുമായി യു.ഡി.എഫ്

ആലപ്പുഴ: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടടുത്ത് നിൽക്കെ, കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന വാർത്തയാണ് അമ്പലപ്പുഴയിൽ നിന്നും വരുന്നത്. സി.പി.എം സംസ്ഥാന നേതൃത്വവുമായി ദീർഘനാളായി നിലനിൽക്കുന്ന അസ്വാരസ്യങ്ങൾക്കൊടുവിൽ, മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ പാർട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. തന്നെ അവഗണിക്കുന്നുവെന്നും പരിഹസിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അമർഷം രേഖപ്പെടുത്തിയിരുന്നു. സുധാകരനെ അനുനയിപ്പിക്കാൻ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത അടക്കമുള്ളവർ നേരിട്ടെത്തി ചർച്ചകൾ നടത്തിയെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ…

Read More

സി.പി.എം വിടുമോ? ജി. സുധാകരൻ നാളെ വാർത്താസമ്മേളനം വിളിച്ചു; അമ്പലപ്പുഴയിൽ സ്വതന്ത്രനായേക്കും

ആലപ്പുഴ: സി.പി.എം വിടുമെന്ന ശക്തമായ അഭ്യൂഹങ്ങൾക്കിടയിൽ മുതിർന്ന നേതാവ് ജി. സുധാകരൻ നാളെ വാർത്താസമ്മേളനം വിളിച്ചു. പുന്നപ്ര പറവൂരിലെ തന്റെ വസതിയിൽ രാവിലെ 11 മണിക്കാണ് അദ്ദേഹം മാധ്യമങ്ങളെ കാണുന്നത്. അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമോ എന്നതടക്കമുള്ള നിർണ്ണായക പ്രഖ്യാപനങ്ങൾ ഈ കൂടിക്കാഴ്ചയിൽ ഉണ്ടായേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.​ മത്സരിക്കാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ആലപ്പുഴയിലെ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി പുതിയ വാട്സ്ആപ്പ് ഗ്രൂപ്പ് സുധാകരൻ രൂപീകരിച്ചിട്ടുണ്ട്. കൂടാതെ, താനുമായി വ്യക്തിപരമായി അടുപ്പമുള്ള പ്രാദേശിക സി.പി.എം പ്രവർത്തകരുമായി അദ്ദേഹം…

Read More

കേരളത്തിൽ മാറ്റം അനിവാര്യം; വികസനം ഉറപ്പാക്കാൻ എൻഡിഎയ്ക്ക് അവസരം നൽകണം: പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊച്ചി: കേരളത്തിൽ മാറ്റം അനിവാര്യമാണെന്നും ഇത്തവണ എൻഡിഎയ്ക്ക് അവസരം നൽകിയാൽ സംസ്ഥാനത്തിന്റെ വികസനം ഉറപ്പാക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയിൽ എൻഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസനത്തിന് ‘മോദിയുടെ ഗ്യാരണ്ടി’ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.​ എൽഡിഎഫ്-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിൽ നിന്ന് പുറത്തുകടക്കാൻ കേരളം ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ജയ് കേരളം, ജയ് വികസിത കേരളം” എന്ന മുദ്രാവാക്യത്തോടെ പ്രസംഗം ആരംഭിച്ച അദ്ദേഹം, ഇരുമുന്നണികളും ഒന്നാണെന്നും വികസിത കേരളം…

Read More

പ്രധാനമന്ത്രിയുടെ ചടങ്ങ് ബഹിഷ്കരിക്കാൻ സർക്കാർ; റിയാസിന് ക്ഷണമില്ല, മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സർക്കാർ ബഹിഷ്കരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രമുഖ മന്ത്രിമാരും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാനാണ് തീരുമാനം. സംസ്ഥാന സർക്കാരിന്റെ കൂടി പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിലുള്ള പ്രതിഷേധമാണ് ബഹിഷ്കരണത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് സൂചന.​ ദേശീയപാത 66-ലെ തലപ്പാടി – ചെങ്കള ആറുവരി പാതയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം – രാമനാട്ടുകര…

Read More

ഭാര്യയുടെ ആരോപണങ്ങൾക്കിടെ ഗണേഷ് കുമാർ രാജിവെക്കില്ല; സർക്കാരിനെതിരെ വിമർശനം ശക്തം

ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച വിവാദ ആരോപണങ്ങൾക്കിടെ ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ രാജിവെക്കില്ലെന്ന നിലപാട് തുടരുകയാണ്. വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ പരാതിയെ കുടുംബപ്രശ്നമായി കണക്കാക്കി ഒത്തുതീർപ്പിലേക്ക് നീക്കുമ്പോഴും എൽഡിഎഫ് സർക്കാരിനെതിരെ രാഷ്ട്രീയ വിമർശനങ്ങൾ ശക്തമാകുകയാണ്. പിണറായി സർക്കാരിന്റെ പ്രധാന നേട്ടമായി പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെടുന്നത് സ്ത്രീപക്ഷ നിലപാടുകളാണ്. എന്നാൽ ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ തുടരാൻ അനുവദിക്കുന്ന സാഹചര്യത്തിൽ ആ സ്ത്രീപക്ഷ…

Read More

ഗണേഷ് കുമാറിനെതിരായ ആരോപണം: വെട്ടിലായി സർക്കാരും എൽഡിഎഫും; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തം

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ സർക്കാരിനെയും എൽഡിഎഫിനെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിഷയത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുമ്പോൾ, വരുംദിവസങ്ങളിലെ നീക്കങ്ങൾ ആലോചിച്ച് തീരുമാനിക്കാനാണ് മുന്നണിയുടെ നീക്കം. സംഭവത്തിൽ ഗണേഷ് കുമാർ ഇന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിച്ചേക്കും. വിവാദങ്ങൾക്കിടയിലും രാവിലെ 10 മണിക്ക് ചേരുന്ന മന്ത്രിസഭായോഗത്തിൽ മന്ത്രി പങ്കെടുക്കുന്നുണ്ട്.​ അതേസമയം, മന്ത്രിയുടെ ഭാര്യ നേരിട്ട് പരാതി നൽകിയിട്ടും മുഖ്യമന്ത്രിയുടെ കുടുംബത്തെ വിവരമറിയിച്ചിട്ടും പോലീസ് കേസെടുക്കാൻ തയ്യാറാകാത്തത്…

Read More