ഉമ്മൻചാണ്ടി കാരുണ്യ സ്പർശം: അണ്ടൂർ സ്‌നേഹസാഗരത്തിൽ ഉച്ചഭക്ഷണ വിതരണം നടത്തി

പോത്തൻകോട്: ഉമ്മൻചാണ്ടി കാരുണ്യ സ്പർശം ‘ആർദ്രം അന്നം പുണ്യം’ പ്രതിമാസ ഉച്ചഭക്ഷണ വിതരണ പരിപാടി അണ്ടൂർ സ്‌നേഹസാഗരം ഫൗണ്ടേഷനിൽ വച്ച് നടന്നു. പോത്തൻകോട് പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ആർ.എസ്. വിനോദ് മണിയുടെ ആമുഖ പ്രഭാഷണത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എം.ആർ. ഷാനവാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്‌ണകുമാർ ഉദ്ഘാടനം ചെയ്തു.​ ചടങ്ങിൽ സ്നേഹസാഗരം ഫൗണ്ടേഷൻ ചെയർമാൻ ജനാബ് നൗഷാദ് ബാഖവി അനുഗ്രഹ പ്രഭാഷണം നടത്തി….

Read More