അഴൂർ യു.ഐ.ടി കോളേജ് സേവനവാരം സമാപിച്ചു; സമാപനോദ്ഘാടനം അഡ്വ. കൃഷ്ണകുമാർ നിർവഹിച്ചു

അഴൂർ: ഗാന്ധിജയന്തിയോട് അനുബന്ധിച്ച് അഴൂർ യു.ഐ.ടി കോളേജിൽ നടന്നു വന്ന സേവനവാരത്തിന് പ്രൗഢമായ സമാപനം. വാരാചരണത്തിന്റെ സമാപനോദ്ഘാടനം കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മുൻ മെമ്പറും ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ അഡ്വ. കൃഷ്ണകുമാർ നിർവഹിച്ചു.​ചടങ്ങിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റുമാരായ എ.ആർ. നിസാർ, എം.ആർ. ഷാനവാസ് എന്നിവരും ജനപ്രതിനിധികളായ മനോഹരൻ, ഓമന, രഞ്ജിത്ത് തുടങ്ങിയവരും സംസാരിച്ചു.

Read More