പോത്തൻകോട് ശ്രീനാരായണ ഗുരുകൃപ ബി.എഡ് കോളേജിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പഠനകേന്ദ്രം അനുവദിച്ചു
തിരുവനന്തപുരം: പോത്തൻകോട് ശ്രീനാരായണ ഗുരുകൃപ ബി.എഡ് കോളേജിന് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പുതിയ പഠനകേന്ദ്രം (Study Centre) അനുവദിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ധാരണാപത്രത്തിൽ സർവ്വകലാശാല അധികൃതരും കോളേജ് മാനേജ്മെന്റും ഒപ്പുവെച്ചു. ചടങ്ങിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. വി. പി. ജഗതി രാജ്, രജിസ്ട്രാർ പ്രൊഫ. ഡോ. അഭിലാഷ് ബാബു, ശ്രീനാരായണ ഗുരുകൃപ ബി.എഡ് കോളേജ് മാനേജർ വിഷ്ണു നിർമ്മൽ, പ്രിൻസിപ്പൽ ഡോ. ശാലിനി എസ്. എന്നിവർ പങ്കെടുത്തു. പുതിയ പഠനകേന്ദ്രം നിലവിൽ…
