സി.സി. മുകുന്ദൻ സിപിഐയിൽ നിന്ന് രാജി: നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും
തൃശൂർ: സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിവെച്ച സി.സി. മുകുന്ദൻ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങൾ പരസ്യമാക്കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ ഈ പിന്മാറ്റം. സിപിഐയിലെ ഒരു വിഭാഗം പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ടെന്നും, മറ്റ് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളിൽ, പ്രത്യേകിച്ച് ബിനോയ് വിശ്വം നൽകിയ ഉറപ്പുകളിൽ തനിക്ക് വിശ്വാസമില്ലെന്നും മുകുന്ദൻ തുറന്നടിച്ചു. നാട്ടികയിൽ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനമാണ് മുകുന്ദനെ ചൊടിപ്പിച്ചത്….
