സിജെപി സമരം ഫലം കണ്ടു: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു

സിജെപിയുടെയും പ്രതിപക്ഷത്തിന്റെയും പ്രതിഷേധം ശക്തമായതിനെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറുകയായിരുന്നു. ധർമ്മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് രാജ്യവ്യാപക പ്രക്ഷോഭത്തിന് സിജെപി ആഹ്വാനം ചെയ്യുകയും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ചും നാളെ വൈകീട്ട് 6 മണിക്ക് മെഴുകുതിരി മാർച്ചും നടത്തുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. മന്ത്രിയെ മാറ്റുന്നത് കൂടുതൽ പ്രതിഷേധങ്ങൾക്ക് വഴിവെക്കുമെന്ന നിഗമനത്തിൽ രാജി ആവശ്യമില്ലെന്ന നിലപാടിലായിരുന്നു ആദ്യം കേന്ദ്ര…

Read More

നീറ്റ് പരീക്ഷാ വിവാദം: കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നാളെ മുതൽ സിജെപിയുടെ രാജ്യവ്യാപക പ്രക്ഷോഭം

ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നാളെ മുതൽ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് കോക്രോച്ച് ജനത പാർട്ടി (സി ജെ പി) ആഹ്വാനം ചെയ്തു. നാളെ പൂനെയിൽ നിന്നാണ് സമര പരമ്പരയ്ക്ക് തുടക്കമിടുന്നത്. തുടർന്ന് വരും ദിവസങ്ങളിൽ ലക്നൗ, അമൃത്സർ, ബെംഗളൂരു, ജയ്പൂർ, ഹൈദരാബാദ് തുടങ്ങിയ രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും സംഘടന ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.​ നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച,…

Read More