അന്തരിച്ച ഒ.ഐ.സി.സി നേതാവ് സലിമിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സ്നേഹാദരവ് നൽകി
തിരുവനന്തപുരം: സൗദി അറേബ്യയിലെ അൽഹസ്സ ഒ.ഐ.സി.സി. യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന തിരുവനന്തപുരം പോത്തൻകോട് കൊയ്ത്തൂർക്കോണം സ്വദേശി സലിമിന്റെ കുടുംബത്തിന് സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് സ്നേഹാദരവ് നൽകി. ആറുമാസം മുൻപ് അൽഹസ്സയിലെ ഹിജാഫിർ എന്ന സ്ഥലത്തുവെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു സലിം മരണപ്പെട്ടത്. കേരള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സലിമിന്റെ മകൻ ഹാരിസ് ബിൻ സലിം കുടുംബത്തിനുവേണ്ടി ഈ സ്നേഹാദരവ് ഏറ്റുവാങ്ങി. ഒ.ഐ.സി.സി. അൽഹസ്സ ഘടകം പ്രസിഡന്റ് ഫൈസൽ വാച്ചാക്കൽ, വൈസ് പ്രസിഡന്റ് നവാസ്…
