തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്: 10 ലക്ഷം കൈക്കൂലി കേസ്
തിരുവനന്തപുരം കോർപ്പറേഷനിലെ തിരുമല ലോക്കൽ കമ്മിറ്റി അംഗവും തൃക്കണ്ണാപുരം കൗൺസിലറുമായ എൽ.ഡി.എഫ് നേതാവ് അജിനെതിരെ വിജിലൻസ് കേസെടുത്തു. ഒരു ഭൂ ഉടമയിൽ നിന്നും 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയെത്തുടർന്നാണ് അജിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടന്നത്. കൗൺസിലർ പണം ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളും, ഭൂമി വിറ്റയാളെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും നേരത്തെ പുറത്തുവന്നിരുന്നു. പണം നൽകിയില്ലെങ്കിൽ ഭൂമിയിൽ കൊടികുത്തിക്കുമെന്ന് അജിൻ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. തൃക്കണ്ണാപുരം എം.എൽ.എ റോഡിൽ 11 സെന്റ് ഭൂമി വാങ്ങി കെട്ടിട നിർമ്മാണം ആരംഭിച്ച…
