ഹൈക്കോടതി ദേവസ്വം സ്പെഷ്യൽ ജിപിയായി അഡ്വ. കെ.ആർ. സുനിലിനെ നിയമിച്ചു
തിരുവനന്തപുരം: ഹൈക്കോടതിയിൽ പുതിയ ദേവസ്വം സ്പെഷ്യൽ ഗവൺമെൻ്റ് പ്ലീഡറായി (ജിപി) അഡ്വ. കെ. ആർ. സുനിലിനെ നിയമിച്ചുകൊണ്ട് അഡ്വക്കറ്റ് ജനറൽ ഉത്തരവിറക്കി. ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ മുൻപ് ഈ പദവിയിൽ നിയമിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് അന്നത്തെ ജിപിയായിരുന്ന കെ. ബി. പ്രദീപ് കുമാറിനോട് രാജി ആവശ്യപ്പെട്ടത്. ഈ ഒഴിവിലേക്കാണ് ഇപ്പോൾ പുതിയ നിയമനം നടന്നിരിക്കുന്നത്. ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ അഡ്വ. കെ….
