പുക കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലഖ്‌നൗവിലേക്ക് തിരിച്ചുവിട്ടു; യാത്രക്കാർ സുരക്ഷിതർ

പശ്ചിമ ബംഗാളിലെ ബാഗ്ദോഗ്രയിൽ നിന്ന് ഡൽഹിയിലേക്ക് 148 യാത്രക്കാരുമായി പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുക ഉയർന്നതിനെ തുടർന്ന് ലഖ്‌നൗവിൽ അടിയന്തരമായി ഇറക്കി. എയർബസ് എ 320 വിഭാഗത്തിൽപ്പെട്ട IX1523 എന്ന വിമാനത്തിലാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. വിമാനത്തിലെ നിർണ്ണായക ഇലക്ട്രോണിക് ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഏവിയോണിക്സ് ബേയിൽ പുക കണ്ടെത്തിയതോടെ പുക അലാറം മുഴങ്ങുകയായിരുന്നു.​ അപകടസാധ്യത കണക്കിലെടുത്ത് പൈലറ്റ് ഉടൻ തന്നെ അന്താരാഷ്ട്രതലത്തിൽ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന ‘മെയ്ഡേ’ (Mayday) സന്ദേശം കൈമാറി….

Read More

ഇൻഡിഗോ വിമാനം ഡൽഹിയിൽ അടിയന്തരമായി ഇറക്കി: എൻജിൻ തകരാർ വില്ലനായി; 161 യാത്രക്കാർ സുരക്ഷിതർ

ദില്ലി: വിശാഖപട്ടണത്തുനിന്ന് 161 യാത്രക്കാരുമായി ഡൽഹിയിലേക്ക് തിരിച്ച ഇൻഡിഗോ വിമാനം (6E 579) എൻജിൻ തകരാറിനെത്തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ശനിയാഴ്ച രാവിലെയാണ് സംഭവം. ബോയിംഗ് 737-800 വിമാനത്തിന്റെ എൻജിനുകളിലൊന്നിൽ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പൈലറ്റ് അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു. ഇതോടെ വിമാനത്താവളത്തിലെ റൺവേ 28-ൽ ‘ഫുൾ എമർജൻസി’ പ്രഖ്യാപിക്കുകയും അഗ്നിശമന സേന ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കുകയും ചെയ്തു. ​രാവിലെ 10:53-ഓടെയാണ് അടിയന്തര ലാൻഡിംഗ് സംബന്ധിച്ച സന്ദേശം അധികൃതർക്ക് ലഭിച്ചത്. തുടർന്ന് 11…

Read More