സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം: രാത്രികാലങ്ങളിൽ അര മണിക്കൂർ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയങ്ങളിൽ അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. ഊർജ്ജ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് ഈ ഔദ്യോഗിക തീരുമാനം ഉണ്ടായത്. വൈദ്യുതി വിതരണ ശൃംഖലയുടെ തകരാർ ഒഴിവാക്കാൻ നിയന്ത്രണം അത്യാവശ്യമാണെന്നാണ് ബോർഡിന്റെ വിശദീകരണം. എന്നാൽ കേന്ദ്ര നിലയങ്ങളിൽ നിന്നുണ്ടായിരുന്ന 200 മെഗാവാട്ടിന്റെ കുറവ് വൈകുന്നേരത്തോടെ പരിഹരിക്കാനാകുമെന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി…
