ജപ്പാനിലെ കുമാമോട്ടോയിൽ 7.1 തീവ്രതയുള്ള ഭൂചലനം; സുനാമി മുന്നറിയിപ്പ്
ടോക്കിയോ: ജപ്പാനിലെ കുമാമോട്ടോ പ്രവിശ്യയിൽ റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ച അധികൃതർ, 3.28 അടി വരെ ഉയരമുള്ള തിരമാലകൾ തീരപ്രദേശങ്ങളിൽ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു. മുൻകരുതലിന്റെ ഭാഗമായി തീരദേശവാസികൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കടലിനടിയിൽ പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നതെന്ന് ജപ്പാൻ മെറ്റീരിയോളജിക്കൽ ഏജൻസി അറിയിച്ചു. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജപ്പാന്റെ തെക്കൻ മേഖലയിലെ ക്യുഷു…
