എസ്.എഫ്.ഐ പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് അതിക്രമം: ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എസ്.എഫ്.ഐ പ്രതിഷേധത്തിനു നേരെ പൊലീസ് നടത്തിയ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ നയങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചു. സർവകലാശാലയിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ച വിഷയത്തിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയതെന്നും, പെൺകുട്ടികളെ ആൺ പോലീസുകാർ ആക്രമിച്ചുവെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ബഹുസ്വര സമൂഹത്തെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനായി ദേശീയ…
