ചെക്ക് കേസിൽ മാണി സി കാപ്പന് ശിക്ഷ: പ്രതികരിച്ച് ജോസ് കെ മാണി

കൊച്ചി: ചെക്ക് കേസിൽ പാലാ എം.എൽ.എ. മാണി സി. കാപ്പന് ശിക്ഷ ലഭിച്ചതിനെ രൂക്ഷമായി വിമർശിച്ച് കേരള കോൺഗ്രസ് (എം) ചെയർമാനും പാലായിലെ സ്ഥാനാർഥിയുമായിരുന്ന ജോസ് കെ. മാണി രംഗത്തെത്തി. കോടതിയുടെ ഈ ശിക്ഷാവിധി പാലാ നിയോജകമണ്ഡലത്തിന് തന്നെ വലിയ അപമാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.​ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ എം.എൽ.എ. സ്ഥാനം രാജിവെക്കണോ എന്ന കാര്യത്തിൽ മാണി സി. കാപ്പൻ തന്നെ ഉചിതമായ തീരുമാനമെടുക്കട്ടെ എന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, വിഷയം ഗൗരവത്തോടെ കണ്ട് യു.ഡി.എഫ് നേതൃത്വം…

Read More

കണ്ണൂർ വിമാനത്താവള ഓഹരി തട്ടിപ്പ് കേസ്: മാണി സി. കാപ്പന് തടവും പിഴയും

മുംബൈ: കണ്ണൂർ വിമാനത്താവളത്തിലെ ഓഹരി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ പാലാ എം.എൽ.എ മാണി സി. കാപ്പന് മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി ഒരു വർഷം തടവും 1.20 കോടി രൂപ പിഴയും ശിക്ഷ വിധിച്ചു. മുംബൈ സ്വദേശിയായ വ്യവസായി ദിനേശ് മേനോൻ നൽകിയ പരാതിയിലാണ് ഈ നടപടി. വിധിക്കപ്പെട്ട പിഴത്തുക ഒരു മാസത്തിനകം അടച്ചുതീർക്കണമെന്നും, അതിന് സാധിച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശിക്ഷാകാലയളവ് ഒരു വർഷം…

Read More