ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ അതൃപ്തിയുമായി പി.എസ്.സി അംഗങ്ങൾ

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തുന്നതിൽ പി.എസ്.സി അംഗങ്ങൾ ശക്തമായ അതൃപ്തി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകേണ്ടതില്ലെന്നാണ് അംഗങ്ങളുടെ സംയുക്ത തീരുമാനം. ഇതിന്റെ ഭാഗമായി പ്രോട്ടോക്കോൾ സംബന്ധിച്ച വിഷയങ്ങൾ ചൂണ്ടിക്കാട്ടി പി.എസ്.സി ചെയർമാനും അംഗങ്ങളും ആഭ്യന്തര സെക്രട്ടറിക്ക് ഔദ്യോഗികമായി കത്ത് നൽകും. കൂടാതെ, ലഭിച്ച നോട്ടീസിൽ തുടർനടപടികൾക്കായി നിയമോപദേശം തേടാനും അവർ തീരുമാനിച്ചിട്ടുണ്ട്. ​അതേസമയം, ഭരണഘടനാ സ്ഥാപനമെന്ന പദവിയുണ്ടെങ്കിലും ക്രിമിനൽ നടപടിച്ചട്ടപ്രകാരം പി.എസ്.സി അംഗങ്ങൾക്ക് പ്രത്യേക പരിരക്ഷയൊന്നും…

Read More