കേരള പൊലീസിൽ വൻ അഴിച്ചുപണി: പി. വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചുപണി നടത്തിക്കൊണ്ട് സർക്കാർ പുതിയ ഉത്തരവിറക്കി. എഡിജിപി തലം മുതൽ എസ്പിമാർ വരെയുള്ള 30 മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. മുൻപ് ഇടത് സർക്കാർ മാറ്റിനിർത്തിയിരുന്ന ചില ഉദ്യോഗസ്ഥർക്ക് ഈ പുനഃസംഘടനയിലൂടെ നിർണായക പദവികൾ ലഭിച്ചു എന്നതാണ് ഈ അഴിച്ചുപണിയുടെ പ്രധാന സവിശേഷത. ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപി ആയി പി. വിജയനെ നിയമിച്ചതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ഇന്റലിജന്റ്സ് വിഭാഗം മേധാവിയായിരുന്ന അദ്ദേഹത്തിന് സൈബർ സെല്ലിന്റെ അധിക ചുമതലയും…
