ഇന്ധനവില വർധനയിൽ ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി; തിരുവനന്തപുരത്ത് പെട്രോൾ വില 115 കടന്നു
തിരുവനന്തപുരം: സാധാരണക്കാർക്ക് വീണ്ടും കനത്ത പ്രഹരമേകി രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. ഇന്ന് പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് കൂട്ടിയത്. പുതിയ വർധനവോടെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 115.32 രൂപയായും ഡീസൽ വില 104.41 രൂപയായും ഉയർന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം നാല് തവണകളായി എട്ട് രൂപയോളമാണ് ഇന്ധനവിലയിൽ വർദ്ധിപ്പിച്ചത്. മെയ് 15-ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കൂട്ടിയായിരുന്നു ഈ വിലക്കയറ്റത്തിന്റെ തുടക്കം. തൊട്ടുപിന്നാലെ മെയ്…
