കനത്ത മഴ: കോഴിക്കോട്ടും കാസർകോടും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

കോഴിക്കോട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 9) അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കാസർകോട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് നാളെ അവധി നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിലും കേരളത്തിൽ മഴ ശക്തമായി തുടരുമെന്നാണ് പ്രവചനം.​ സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ജാഗ്രതാനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും, വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു….

Read More