പിണറായി സർക്കാരിന്റെ പേഴ്സണൽ സ്റ്റാഫ് ശമ്പളം മാർച്ചിൽ മാത്രം 4.62 കോടി; 11 പേർക്ക് 2 ലക്ഷത്തിലേറെ
തിരുവനന്തപുരം: സംസ്ഥാനത്ത് പിണറായി വിജയൻ സർക്കാരിന്റെ പേഴ്സണൽ സ്റ്റാഫ് ശമ്പളമായി മാർച്ച് മാസത്തിൽ മാത്രം ചെലവിട്ടത് 4.62 കോടി രൂപ. ആകെ 523 പേഴ്സണൽ സ്റ്റാഫുള്ളതിൽ 11 പേർ പ്രതിമാസം രണ്ട് ലക്ഷത്തിലേറെ രൂപയാണ് ശമ്പളമായി വാങ്ങുന്നത്. കാസർകോട് സ്വദേശി എ.എസ്. മുഹമ്മദ് അഷ്റഫിന് പൊതുഭരണ വകുപ്പിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ കണക്കുകളുള്ളത്. മാർച്ചിൽ കൃത്യമായി 4,62,30,922 രൂപയാണ് സ്റ്റാഫുകളുടെ ശമ്പളത്തിനായി സർക്കാർ വിനിയോഗിച്ചത്. പ്രതിമാസം 6,033 രൂപ കൈപ്പറ്റിയിരുന്ന കുക്ക് മുതൽ…
