പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: അഡീഷണൽ സെക്രട്ടറി ആർ. ഹരി അറസ്റ്റിൽ; അന്വേഷണം വ്യാപിപ്പിച്ച് ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന അഡീഷനൽ സെക്രട്ടറി ആർ. ഹരി അറസ്റ്റിലായി. കോയമ്പത്തൂരിലെ ഈശാ യോഗ കേന്ദ്രത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഹരി എറണാകുളത്തെ ബന്ധുവീട്ടിൽ എത്തിയതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് പിടികൂടിയത്. ക്രമക്കേട് നടന്ന ആസൂത്രണ ബോർഡ് പരീക്ഷയുടെ മൂല്യനിർണ്ണയച്ചുമതലയുണ്ടായിരുന്ന ഹരിയെ, കേസിൽ പ്രതി ചേർത്തതിന് പിന്നാലെ സസ്പെൻഡ് ചെയ്തിരുന്നു. ഇതേ പരീക്ഷയുടെ മൂല്യനിർണ്ണയ ചുമതലയുണ്ടായിരുന്ന മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.​ പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിന്റെ…

Read More