സ്കൂൾ പാഠപുസ്തക അച്ചടി പ്രതിസന്ധിയിൽ: ജൂൺ ഒന്നിന് കുട്ടികൾക്ക് പുസ്തകം ലഭിക്കില്ലെന്ന് ആശങ്ക
കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി (കെബിപിഎസ്) വഴി നടക്കുന്ന സ്കൂൾ പാഠപുസ്തകങ്ങളുടെ അച്ചടി പേപ്പർ ലഭ്യതയില്ലാത്തതിനെ തുടർന്ന് നിലച്ചു. ഒമ്പതാം ക്ലാസ് വരെയുള്ള പുസ്തകങ്ങളിൽ 70 ശതമാനവും അച്ചടി പൂർത്തിയായെങ്കിലും, പുറംചട്ട തയ്യാറാക്കാനുള്ള കട്ടിയുള്ള പേപ്പർ കിട്ടാത്തതിനാൽ ബൈന്റിംഗ് ജോലികൾ തടസ്സപ്പെട്ടിരിക്കുകയാണ്. ബാക്കി 30 ശതമാനം പുസ്തകങ്ങൾക്കാവശ്യമായ പേപ്പർ ഇതുവരെ ലഭ്യമായിട്ടില്ല. ഇതോടെ കെബിപിഎസിലെ ബൈന്റിംഗ് സെക്ഷനിലെ ജീവനക്കാർ ദിവസങ്ങളായി ജോലിയില്ലാതെ ഇരിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുമ്പ് കെബിപിഎസ് നേരിട്ട് ടെൻഡർ വിളിച്ച് പേപ്പർ…
