കണ്ണൂർ വിമാനത്താവള ഓഹരി തട്ടിപ്പ് കേസ്: മാണി സി. കാപ്പന് തടവും പിഴയും
മുംബൈ: കണ്ണൂർ വിമാനത്താവളത്തിലെ ഓഹരി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ പാലാ എം.എൽ.എ മാണി സി. കാപ്പന് മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി ഒരു വർഷം തടവും 1.20 കോടി രൂപ പിഴയും ശിക്ഷ വിധിച്ചു. മുംബൈ സ്വദേശിയായ വ്യവസായി ദിനേശ് മേനോൻ നൽകിയ പരാതിയിലാണ് ഈ നടപടി. വിധിക്കപ്പെട്ട പിഴത്തുക ഒരു മാസത്തിനകം അടച്ചുതീർക്കണമെന്നും, അതിന് സാധിച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശിക്ഷാകാലയളവ് ഒരു വർഷം…
