പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ പാക് അധീന കശ്മീരിൽ വെടിയേറ്റു മരിച്ചു
ദില്ലി: രാജ്യത്തെ നടുക്കിയ 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻമാരിൽ ഒരാളായ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ വെച്ച് വ്യാഴാഴ്ച അജ്ഞാതരുടെ വെടിയേറ്റാണ് ഇയാൾ മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ ഭീകര പട്ടികയിലുള്ള ഹംസ ബുർഹാൻ ‘അൽ ബദർ’ എന്ന നിരോധിത ഭീകര സംഘടനയിലെ സജീവ അംഗമായിരുന്നു. പുൽവാമ സ്വദേശിയായ ഇയാൾ ഭീകരർക്കിടയിൽ ‘ഡോക്ടർ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. തുടർന്ന്, 2022-ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇയാളെ ഔദ്യോഗികമായി ഭീകരനായി…
