ലോകത്തിന് ആശ്വാസം; ഹോർമുസ് കടലിടുക്ക് തുറന്നുനൽകി ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്
ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട്, സംഘർഷഭരിതമായിരുന്ന ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കുമായി ഇറാൻ വെള്ളിയാഴ്ച തുറന്നുകൊടുത്തു. വ്യാഴാഴ്ച ഇസ്രായേലും ലെബനനും തമ്മിൽ വെടിനിർത്തൽ കരാർ ഒപ്പിട്ടതിനെത്തുടർന്നാണ് ഇറാന്റെ ഈ സുപ്രധാന നീക്കം. ആഗോള എണ്ണ വിപണിയെയും വ്യാപാരത്തെയും ബാധിച്ചിരുന്ന അനിശ്ചിതത്വത്തിന് ഇതോടെ താത്കാലിക പരിഹാരമായിരിക്കുകയാണ്. ലെബനനിലെ വെടിനിർത്തൽ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇറാന്റെ പോർട്ട് ആൻഡ് മാരിടൈം ഓർഗനൈസേഷൻ നേരത്തെ പ്രഖ്യാപിച്ച ഏകോപിത റൂട്ടിലൂടെ എല്ലാ…
