വന്ദേമാതരത്തെ അപമാനിച്ചാൽ 3 വർഷം തടവ്; കടുത്ത ശിക്ഷാ വ്യവസ്ഥകളുമായി കേന്ദ്രം

ദില്ലി: ദേശീയഗാനത്തിന് സമാനമായി ദേശീയഗീതമായ വന്ദേമാതരത്തിനും നിയമപരമായ പരിരക്ഷ ഉറപ്പാക്കാനും, വന്ദേമാതരത്തെ അപമാനിക്കുന്നവർക്ക് കടുത്ത തടവുശിക്ഷ നൽകാനും വ്യവസ്ഥ ചെയ്യുന്ന നിർണായക ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കുന്നു. ജൂലൈ 20-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ അജണ്ടയിൽ കേന്ദ്ര സർക്കാർ ഈ ബിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ​ഇതോടൊപ്പം, പ്രതിപക്ഷത്തിന്റെയും ക്രൈസ്തവ സംഘടനകളുടെയും കടുത്ത പ്രതിഷേധത്തിന് കാരണമായ എഫ്.സി.ആർ.എ (വിദേശ സംഭാവന നിയന്ത്രണ ചട്ടം) ഭേദഗതി ബില്ലും ഈ സമ്മേളനത്തിൽ സഭയുടെ പരിഗണനയ്ക്ക് വരും. സുപ്രധാനമായ ഈ…

Read More

വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം; രാഷ്ട്രീയ ചർച്ചയായി പുതിയ മാറ്റം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചത് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ നിർദ്ദേശപ്രകാരം, ദേശീയ ഗാനത്തിന് മുന്നോടിയായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ചടങ്ങിൽ പൂർണ്ണമായി ആലപിച്ചു. ഇതോടെ ദേശീയതയുടെ കാര്യത്തിൽ ബിജെപിയെക്കാൾ ഒരു പടി മുന്നിലാണ് താനെന്ന് വിജയ് തെളിയിച്ചതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 1950-ൽ ഭരണഘടനാ അസംബ്ലി അംഗീകരിച്ച രണ്ട് ഖണ്ഡികകൾ മാത്രം ആലപിക്കുന്ന പതിവ് രീതിയിൽ നിന്നുള്ള ശ്രദ്ധേയമായ മാറ്റമാണ് വിജയ്…

Read More