ഇന്റിമേറ്റ് രംഗങ്ങൾ ഇനിയും ചെയ്യും, അതെന്റെ പ്രൊഫഷനാണ്; നിലപാട് വ്യക്തമാക്കി രേണു സുധി.
സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾക്കും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രൊഫഷണൽ ആർട്ടിസ്റ്റും സോഷ്യൽ മീഡിയ താരവുമായ രേണു സുധി. താൻ ചെയ്യുന്ന റീലുകളിലെ ഇന്റിമേറ്റ് രംഗങ്ങളെച്ചൊല്ലി ഉയരുന്ന പരിഹാസങ്ങൾ തന്നെ ബാധിക്കില്ലെന്ന് അവർ തുറന്നടിച്ചു. താനൊരു നാടക കലാകാരിയും പ്രൊഫഷണൽ ആർട്ടിസ്റ്റുമാണെന്നും, അഭിനയത്തിന്റെ ഭാഗമായി ആവശ്യമാണെങ്കിൽ ഇനിയും ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുമെന്നും രേണു വ്യക്തമാക്കി. ക്യാമറയ്ക്ക് മുന്നിൽ ചെയ്യുന്നതെല്ലാം വെറും അഭിനയം മാത്രമാണെന്നും അത് ജീവിതമല്ലെന്നും തിരിച്ചറിയാത്തവരാണ് മോശം കമന്റുകളുമായി എത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു.മക്കളെ വളർത്താനാണ്…
