സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; ഡിജിലോക്കറിലൂടെയും ഉമംഗ് ആപ്പിലൂടെയും ഫലം അറിയാം

ദില്ലി: 2026-ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ ഏകദേശം 18 ലക്ഷത്തോളം വിദ്യാർത്ഥികളുടെ ആഴ്ചകൾ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. വിദ്യാർത്ഥികൾക്ക് അവരുടെ ഡിജിറ്റൽ സ്കോർകാർഡുകൾ ഇപ്പോൾ ഡിജിലോക്കർ (DigiLocker), ഉമംഗ് ആപ്പ് (Umang App) എന്നിവ വഴി പരിശോധിക്കാവുന്നതാണ്.​

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്നുള്ള ഫല പോർട്ടലുകൾ ഉടൻ തന്നെ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവ ലഭ്യമാകുന്നതോടെ വിദ്യാർത്ഥികൾക്ക് വെബ്‌സൈറ്റുകളിൽ നിന്ന് നേരിട്ട് മാർക്ക്ഷീറ്റുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും. ഡിജിറ്റൽ മാർഗങ്ങളിലൂടെ ഫലം ലഭ്യമാക്കിയത് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമായിട്ടുണ്ട്.