തിരുവനന്തപുരം: കേരളത്തിലെ സംസ്ഥാന പൊതുവിദ്യാലയങ്ങളിൽ ഈ അധ്യയന വർഷത്തെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13 മുതൽ ആരംഭിക്കും. ലോവർ പ്രൈമറി (എൽ.പി.), അപ്പർ പ്രൈമറി (യു.പി.), ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ആദ്യം പരീക്ഷകൾ നടക്കുക.
പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള പരീക്ഷ ഓഗസ്റ്റ് 14-ന് ആരംഭിക്കും. വിഷയാടിസ്ഥാനത്തിലുള്ള വിശദമായ പരീക്ഷാ ടൈംടേബിൾ അതത് സ്കൂളുകൾ പിന്നീട് പ്രസിദ്ധീകരിക്കും. പരീക്ഷകൾ പൂർത്തിയായ ശേഷം വിദ്യാർത്ഥികൾക്ക് ഓണാവധി ലഭിക്കും.
ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 31 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഇരുപതാം തീയതി പരീക്ഷ അവസാനിക്കുമെങ്കിലും 21ന് സ്കൂളുകളിലെ ഓണാഘോഷങ്ങൾക്ക് ശേഷമാകും അവധി ആരംഭിക്കുക.
