തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഇത്തവണത്തെ ഓണാവധിയും പരീക്ഷാ തീയതികളും സർക്കാർ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 22 മുതൽ 30 വരെയാണ് സ്കൂളുകൾക്ക് ഓണാവധി അനുവദിച്ചിരിക്കുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ 10 ദിവസത്തിന് പകരം ഒൻപത് ദിവസത്തെ അവധി മാത്രമാണ് നൽകിയിട്ടുള്ളത്.
എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13-ന് ആരംഭിച്ച് 20-ന് അവസാനിക്കും. എന്നാൽ ഹയർ സെക്കന്ററി വിഭാഗത്തിലെ പരീക്ഷകൾ ഓഗസ്റ്റ് 14-നാണ് ആരംഭിക്കുന്നത്. പരീക്ഷകൾക്ക് ശേഷം ഓഗസ്റ്റ് 21-ന് സ്കൂളുകൾ പ്രവർത്തിച്ച ശേഷമായിരിക്കും അവധിക്കായി അടയ്ക്കുക. തുടർന്ന് ഓണാവധിക്ക് ശേഷം ആഗസ്റ്റ് 31-ന് വിദ്യാലയങ്ങൾ പുനരാരംഭിക്കും.
