സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്: പവന് 1840 രൂപ കുറഞ്ഞു

കോഴിക്കോട്സം: സ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 1840 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,10,120 രൂപയായി താഴ്ന്നു. ഗ്രാമിന് 230 രൂപ വീതം കുറഞ്ഞ് 13,765 രൂപയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച ഗ്രാമിന് 13,995 രൂപയിലും പവന് 1,11,960 രൂപയിലുമായിരുന്നു വ്യാപാരം നടന്നിരുന്നത്. സ്വർണത്തിന് പുറമെ സംസ്ഥാനത്ത് വെള്ളി വിലയിലും കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. ഇന്ന് വെള്ളി ഗ്രാമിന് 240 രൂപയിലും പവന് 2,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.