പോത്തൻകോട് വികസന മുരടിപ്പിനെതിരെ സമരത്തിനൊരുങ്ങി യു.ഡി.എഫ്.

പോത്തൻകോട്: യു.ഡി.എഫ്. പോത്തൻകോട് പഞ്ചായത്ത് കമ്മിറ്റി യോഗം ചെയർമാൻ ആർ. എസ്. വിനോദ് മണിയുടെ അധ്യക്ഷതയിൽ ചേർന്നു. വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എം.ആർ. ഷാനവാസ് യോഗം ഉദ്ഘാടനം ചെയ്തു. കൺവീനർ ഷാജഹാൻ മർഹബ സ്വാഗതം ആശംസിച്ച ചടങ്ങിൽ, മുതിർന്ന കോൺഗ്രസ് നേതാവും പോത്തൻകോട് മുൻ മണ്ഡലം പ്രസിഡൻ്റുമായ ഡി. കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

​കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡൻ്റ് പോത്തൻകോട് ബിജു, ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം വേങ്ങോട് മുരളി, എസ്.ഇ.യു സംസ്ഥാന ട്രഷറർ പോത്തൻകോട് റാഫി, ജെ.എസ്.എസ്. സംസ്ഥാന കമ്മിറ്റി അംഗം വാവറഅമ്പലം അജി, മുസ്ലിംലീഗ് പഞ്ചായത്ത് ട്രഷറർ എസ്.എം.താഹിർ തുടങ്ങിയ നേതാക്കളും യോഗത്തിൽ സംസാരിച്ചു.​

നാല് മാസത്തെ ഭരണത്തിനിടയിൽ പ്രകടനപത്രിക മുൻനിർത്തി മികച്ച രീതിയിൽ പ്രവർത്തിക്കാൻ യു.ഡി.എഫ്. സർക്കാരിന് സാധിച്ചതായി യോഗം വിലയിരുത്തി. ലഹരിക്കെതിരെയുള്ള സർക്കാരിന്റെ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും, ‘പ്രിയദർശിനി’ അഭിമാനകരമായി 100 ദിവസം പൂർത്തിയാക്കിയത് യു.ഡി.എഫിന്റെ നേട്ടമാണെന്നും യോഗം നിരീക്ഷിച്ചു.​

അതോടൊപ്പം, പോത്തൻകോട് പഞ്ചായത്തിലെ നിലവിലുള്ള വികസന മുരടിപ്പിനെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുവാനും യോഗത്തിൽ തീരുമാനമായി. മുസ്ലിം ലീഗ് പോത്തൻകോട് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഷാജഹാൻ യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.