ക്ഷേമപെൻഷൻ കയ്യിലെത്തും: 62 ലക്ഷം പേർക്ക് ആശ്വാസം, വിതരണം 27 മുതൽ
ഒക്ടോബറിലെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ഒക്ടോബർ 27-ന് ആരംഭിക്കും. ഇതിനായി 812 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സംസ്ഥാനത്തെ 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 1600 രൂപ വീതമാണ് പെൻഷൻ ലഭിക്കുക. ഇതിൽ 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക എത്തും. ശേഷിക്കുന്നവർക്ക് സഹകരണ ബാങ്കുകൾ വഴി വീടുകളിൽ പെൻഷൻ കൈമാറും. ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം ലഭിക്കേണ്ട 8.46 ലക്ഷം പേർക്കായി 24.21 കോടി രൂപയും സംസ്ഥാന…
