ബെംഗളൂരുവിൽ ദാരുണമായ വാഹനാപകടം: ആറ് മലയാളികൾ ഉൾപ്പെടെ ഏഴ് മരണം

ബെംഗളൂരു : ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്‌കോട്ടെ-ദാബാസ്‌പേട്ട് ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ആറ് മലയാളികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ ദേശീയപാത 648-ൽ ഹൊസ്‌കോട്ടെയ്ക്ക് സമീപമുള്ള സത്യവര ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്. രണ്ട് കാറുകളും ഒരു ട്രക്കും ബൈക്കും ഉൾപ്പെട്ട വലിയൊരു കൂട്ടിയിടിയാണ് അപകടത്തിന് കാരണമായത്.​ദേവനഹള്ളി ഭാഗത്തേക്ക് അമിതവേഗത്തിൽ പോവുകയായിരുന്ന എക്സ് യു വി 700 (XUV700) കാർ മുന്നിലുണ്ടായിരുന്ന ബൈക്കിലിടിച്ചതാണ് അപകടങ്ങളുടെ തുടക്കം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ…

Read More

ആറ്റുകാൽ മഹോത്സവം: നഗരസഭയിൽ പ്രാദേശിക അവധി; 28 വാർഡുകൾ ഉത്സവമേഖലയായി പ്രഖ്യാപിച്ചു

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെ നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ ഭാഗമായി ബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി നഗരസഭയിലെ 28 വാർഡുകളെ പ്രത്യേക ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ സുരക്ഷാ-ആരോഗ്യ ക്രമീകരണങ്ങൾ വിലയിരുത്തി. ​ഭക്തരുടെ സുരക്ഷയ്ക്കായി കൂടുതൽ വനിതാ പോലീസുകാരെയും ഫയർഫോഴ്‌സ്,…

Read More

പൊതുപണിമുടക്ക്: ഫെബ്രുവരി 12-ലെ പിഎസ്‌സി പരീക്ഷ മാറ്റി

തിരുവനന്തപുരം : പൊതുപണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി 12-ന് നടത്താനിരുന്ന കേരള പിഎസ്‌സി ഓൺലൈൻ പരീക്ഷ മാറ്റിവെച്ചു. ഇൻഡസ്ട്രിയൽ ട്രെയിനിംഗ് വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള പരീക്ഷയാണ് ഇപ്പോൾ ഫെബ്രുവരി 21-ലേക്ക് മാറ്റി നിശ്ചയിച്ചിരിക്കുന്നത്. ​പരീക്ഷാ തീയതിയിൽ മാറ്റമുണ്ടെങ്കിലും സമയത്തിലോ പരീക്ഷാ കേന്ദ്രങ്ങളിലോ യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. ഉദ്യോഗാർത്ഥികൾ നേരത്തെ ഡൗൺലോഡ് ചെയ്ത പഴയ അഡ്മിഷൻ ടിക്കറ്റുമായി തന്നെ നിശ്ചയിച്ച കേന്ദ്രങ്ങളിൽ ഹാജരാകേണ്ടതാണ്.

Read More

ദീപക്കിന്റെ മരണം: പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

കോഴിക്കോട് : സോഷ്യൽ മീഡിയയിലൂടെ ലൈംഗികാതിക്രമ ആരോപണം നേരിട്ടതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിതയ്ക്ക് ജാമ്യം ലഭിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. ജനുവരി 21-ന് അറസ്റ്റിലായ ഷിംജിത 21 ദിവസത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് പുറത്തിറങ്ങുന്നത്. നേരത്തെ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.​കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ മാസത്തിൽ രണ്ട് തവണ ഷിംജിത ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ…

Read More

ദേശീയ പണിമുടക്ക്: കേരളം നാളെ സ്തംഭിച്ചേക്കും

തിരുവനന്തപുരം : തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയനുകൾ നാളെ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്ക് ദിവസം കേരളം പൂർണ്ണമായും സ്തംഭിക്കുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. ഷോപ്പിംഗ് മാളുകൾ, സ്‌പെഷ്യൽ ഇക്കണോമിക് സോണുകൾ എന്നിവയുൾപ്പെടെ പണിമുടക്കിനോട് സഹകരിക്കും.​ഒഴിവാക്കിയ സർവീസുകൾ​അത്യാവശ്യ സർവീസുകളെയും ചില പ്രധാന ചടങ്ങുകളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല തീർഥാടകർ, മാരാമൺ കൺവെൻഷൻ എന്നിവർക്ക് തടസ്സമുണ്ടാവില്ല. ഇതിന്റെ ഭാഗമായി…

Read More

ശബരിമല സ്വർണ്ണക്കൊള്ള;നടൻ ജയറാമിന് ഇഡി സമൻസ്

പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രശസ്ത നടൻ ജയറാമിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി താരം നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തത തേടാനാണ് ഇ.ഡിയുടെ നീക്കം. ഇതിന്റെ ഭാഗമായി വരും ചൊവ്വാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ജയറാമിന് നോട്ടീസ് നൽകി. ശബരിമലയിൽ നിന്ന് കടത്തിയ കട്ടിളപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വസതിയിൽ എത്തിച്ചതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നത് കേസിൽ നിർണ്ണായകമായിട്ടുണ്ട്.

Read More

മണിയൻപിള്ള രാജുവിന്റെ കാറപകടം: പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

തിരുവനന്തപുരം : തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ ഫെബ്രുവരി ആറിന് രാത്രി പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിന് ശേഷം നടൻ വാഹനം നിർത്താതെ പോയി. പിന്നീട് പിന്നേറ്റാണ് സ്റ്റേഷനിൽ ഹാജരായത്. ശേഷം ജാമ്യത്തിൽ വിടുകയായിരുന്നു. അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താന്‍ തന്നെയെന്ന് ന‌ടൻ മണിയന്‍പിള്ള രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ഒരു ചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് വരികയായിരുന്നു. ബൈക്ക് വളരെ വേഗത്തില്‍ വാഹനത്തില്‍ വന്നിടിക്കുകയായിരുന്നുവെന്നും ഭയം കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയതെന്നും മണിയൻപിള്ള രാജു പറഞ്ഞിരുന്നു. തുടക്കം മുതൽ…

Read More

ദേശീയ മാസ്റ്റേഴ്‌സ് ഗെയിംസ് ഷൂട്ടിംഗിൽ കേരളത്തിന് ഇരട്ട സ്വർണം

തിരുവനന്തപുരം : മഹാരാഷ്ട്രയിലെ പൂനെ പിമ്പ്രി ചിഞ്ച്‌വാഡിൽ നടന്ന ദേശീയ മാസ്റ്റേഴ്‌സ് ഗെയിംസിൽ ഷൂട്ടിംഗ് വിഭാഗത്തിൽ കേരളത്തിന് തിളക്കമാർന്ന നേട്ടം. രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലായി ഇരട്ട സ്വർണം കരസ്ഥമാക്കിയ ശ്രീകേശ് കെ. എസ്. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്തിന് വേണ്ടി മെഡൽ നേടുന്നത്. നിലവിൽ ഗവണ്മെന്റ് സെക്രട്ടറിയേറ്റിൽ അഡിഷണൽ ലാ സെക്രട്ടറിയും സംസ്ഥാന ഔദ്യോഗിക ഭാഷ നിയമ നിർമാണ കമ്മീഷൻ അംഗവുമായി അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.​കരൂർ ശ്രീനിലയത്തിൽ കേശവൻ നായരുടെയും ശ്രീകുമാരിയുടെയും മകനായ ശ്രീകേശ്, വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിലെ…

Read More

നായകൾക്ക് കൗൺസിലിംഗ് നൽകേണ്ടി വരുമോ?” മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീം കോടതി

രാജ്യത്തെ തെരുവുനായ ശല്യം പരിഹരിക്കാൻ ഉതകുന്ന നിർണ്ണായക ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന സൂചന നൽകി സുപ്രീം കോടതി. തെരുവുനായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കുന്നതിനിടെ മൃഗസ്നേഹികളുടെ സംഘടനകളെ കോടതി രൂക്ഷമായ ഭാഷയിൽ പരിഹസിച്ചു. ജനങ്ങളെ ബോധവൽക്കരിച്ചാൽ നായകളുടെ ആക്രമണം തടയാമെന്ന മൃഗസ്നേഹികളുടെ വാദത്തിന് മറുപടിയായാണ്, “കടിക്കാതിരിക്കാൻ നായ്ക്കൾക്ക് ഇനി കൗൺസിലിംഗ് നൽകുക മാത്രമാണ് പോംവഴി” എന്ന് കോടതി പരിഹാസരൂപേണ പറഞ്ഞത്. സ്കൂളുകൾ, ആശുപത്രികൾ, കോടതി പരിസരങ്ങൾ എന്നിവിടങ്ങളിൽ നിന്ന് നായ്ക്കളെ മാറ്റുന്നതിനെ എന്തിനാണ്…

Read More

കോഴിയിറച്ചി വില റെക്കോർഡ് വർദ്ധനവിലേക്ക്

കോഴിക്കോട് : ജില്ലയിൽ കോഴിയിറച്ചി വില റെക്കോർഡ് വർദ്ധനവിലേക്ക്. രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 200 രൂപയായിരുന്ന ബ്രോയിലർ ചിക്കൻ വില നിലവിൽ 290 രൂപയിലെത്തി നിൽക്കുകയാണ്. വരും ദിവസങ്ങളിലും വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകൾ. ബ്രോയിലർ ചിക്കന് പുറമെ ലഗോൺ കോഴിയിറച്ചിക്ക് 230 രൂപയും, സ്പ്രിങ് ചിക്കന് 340 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്. വൻകിട ഫാമുടമകൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില ഉയർത്തുകയാണെന്ന് ചെറുകിട വ്യാപാരികൾ ആരോപിക്കുന്നു.​ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ അവസാനിച്ചെങ്കിലും വിപണിയിൽ…

Read More