നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട; മതച്ചടങ്ങുകളില്ലാതെ സംസ്കാരം പൂർത്തിയായി

കൊച്ചി: മലയാളത്തിന്റെ പ്രിയനടൻ സലിംകുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. താരത്തിന്റെ അന്ത്യാഭിലാഷ പ്രകാരം പൂർണ്ണമായും മതപരമായ ചടങ്ങുകൾ ഒഴിവാക്കിക്കൊണ്ടാണ് സംസ്കാരം നടത്തിയത്. മക്കളായ ചന്തുവും ആരോമലും ചേർന്ന് ചിതയ്ക്ക് തീ കൊളുത്തി. ഇന്നലെ രാത്രിയോടെ അന്തരിച്ച പ്രിയ കലാകാരനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേരാണ് അദ്ദേഹത്തിന്റെ വസതിയിലെത്തിയത്.​ പറവൂർ ടൗൺഹാളിൽ ക്രമീകരിച്ചിരുന്ന പൊതുദർശനത്തിൽ സാംസ്കാരിക-കലാ രംഗത്തെ…

Read More