മാസപ്പടി കേസ്: എക്‌സാലോജിക്കിനെതിരായ ഇ.ഡി അന്വേഷണം തുടരാം, സി.എം.ആർ.എല്ലിന്റെ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) വൻ ആശ്വാസം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസും സി.എം.ആർ.എല്ലും (കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ്) തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിൽ ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം റദ്ദാക്കണമെന്നും ഇ.ഡി അയച്ച സമൻസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സി.എം.ആർ.എൽ കമ്പനിയും അതിലെ ഉദ്യോഗസ്ഥരും സമർപ്പിച്ച ഹർജി കോടതി പൂർണ്ണമായും തള്ളി. ഇതോടെ, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം…
