കേരള മുഖ്യമന്ത്രി നിർണയം: എഐസിസി നിരീക്ഷകർ മല്ലികാർജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് നൽകി
ദില്ലി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി എത്തിയ എഐസിസി നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. നിരീക്ഷകരായ അജയ് മാക്കാനും മുകുൾ വാസ്നിക്കും ഇന്ന് രാവിലെ ഖർഗെയുടെ വസതിയിലെത്തിയാണ് നേരിട്ട് റിപ്പോർട്ട് കൈമാറിയത്. സംസ്ഥാനത്തെ നിലവിലെ സാഹചര്യം സങ്കീർണ്ണമാണെന്ന് നിരീക്ഷകർ ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടിന്മേൽ വിശദമായ ചർച്ചകൾ നടക്കുമെന്നും മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അജയ് മാക്കൻ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന രേഖകളുടെ…
