കോടാലിയിൽ പാമ്പുകടിയേറ്റു മരിച്ച ആൽജോയ്ക്ക് കണ്ണീരോടെ വിട; സഹോദരൻ അനോഷിന്റെ നിലയിൽ പുരോഗതി
തൃശ്ശൂർ കോടാലിയിൽ പാമ്പിന്റെ കടിയേറ്റ് മരിച്ച എട്ടു വയസ്സുകാരൻ ആൽജോയ്ക്ക് നാട് വിങ്ങുന്ന ഹൃദയത്തോടെ വിടനൽകി. വീടിന് സമീപത്തെ കൊടുങ്ങ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ മൃതദേഹം സംസ്കരിച്ചു. ആൽജോയുടെ കളിചിരികൾ നിറഞ്ഞുനിന്നിരുന്ന വീട് ഇപ്പോൾ ശോകമൂകമാണ്. മകന്റെ വിയോഗത്തിൽ തകർന്നുപോയ അച്ഛൻ സിൽജോയെയും അമ്മ ജോൺസിയെയും ആശ്വസിപ്പിക്കാൻ എത്തിയവർക്കും വാക്കുകളില്ലായിരുന്നു. അതേസമയം, പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന ആൽജോയുടെ മൂത്ത സഹോദരൻ അനോഷിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന വാർത്താ ആശ്വാസകരമാണ്. അങ്കമാലി അപ്പോളോ ആശുപത്രിയിൽ കഴിയുന്ന അനോഷ് കണ്ണുതുറന്നതായും നിർദ്ദേശങ്ങളോട്…
