ഇറാനെതിരെ വീണ്ടും ആക്രമണത്തിന് ട്രംപിന്റെ നീക്കം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിലെ പ്രധാന ഊർജ, വൈദ്യുതി അടിസ്ഥാനസൗകര്യങ്ങൾക്കെതിരെ ആക്രമണം നടത്താനുള്ള സാധ്യത പരിഗണിക്കുന്നതായി റിപ്പോർട്ട്. ഇറാനുമായി തുടരുന്ന സംഘർഷവും വെടിനിർത്തൽ ചർച്ചകളിലെ അനിശ്ചിതത്വവുമാണ് പുതിയ സൈനിക നടപടിയിലേക്ക് അമേരിക്കയെ നയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ എണ്ണ, വാതക, വൈദ്യുതി മേഖലകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടായേക്കാമെന്നാണ് സൂചന. എന്നാൽ ആക്രമണം സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനിടെ, ഇറാന്റെ ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കെതിരായ ആക്രമണം “വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും” എന്ന…
