മമ്മൂട്ടി ദേശീയ പുരസ്കാരം ഭ്രമയുഗം: നാലാം വട്ടവും മികച്ച നടൻ; ബച്ചനൊപ്പം റെക്കോർഡിൽ
തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ നേട്ടങ്ങളുടെ കാലമാണിത്. 2025-26 വർഷങ്ങളിൽ അഭിമാനകരമായ പുരസ്കാരങ്ങളുടെ പെരുമഴയിലാണ് മെഗാസ്റ്റാർ. പത്മഭൂഷൺ ബഹുമതിയും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടി തിളങ്ങിനിൽക്കവെയാണ്, തന്റെ 74-ാം വയസിൽ ഒരിക്കൽക്കൂടി ദേശീയ പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിൽ തീയേറ്ററുകളിലെത്തിയ ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ അവിസ്മരണീയ പ്രകടനമാണ് മലയാളത്തിന്റെ പ്രിയ നടനെ വീണ്ടും രാജ്യത്തെ അഭിനേതാക്കളുടെ മുൻനിരയിലേക്ക് കൈപിടിച്ചുയർത്തിയത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ…
