സ്ത്രീകളുടെ സൗജന്യ യാത്ര: തീരുമാനം പുനഃപരിശോധിക്കണമെന്ന് ബസ് ഉടമകൾ; സ്വകാര്യ ബസ് മേഖല തകരുമെന്ന് മുന്നറിയിപ്പ്
കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. ഈ പദ്ധതി സ്വകാര്യ ബസ് വ്യവസായത്തെ പൂർണ്ണമായും തകർക്കുമെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തീരുമാനം എടുക്കുന്നതിന് മുൻപ് ബസ് ഉടമകളുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്നത് ഏകപക്ഷീയമായ തീരുമാനമാണെന്നും ഇത് പൊതുഗതാഗത സംവിധാനത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎസ്ആര്‍ടിസി…
