എസ്എസ്എൽസി പരീക്ഷാഫലം മറ്റന്നാൾ; സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലത്തിൽ തിരുവനന്തപുരം മേഖലയ്ക്ക് ഒന്നാം സ്ഥാനം

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം മറ്റന്നാൾ ഉച്ചയ്ക്ക് പ്രഖ്യാപിക്കും. പരീക്ഷാ ബോർഡ് യോഗം ചേർന്ന് ഫലം അന്തിമമായി വിലയിരുത്തിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡിജിഇയും ചേർന്നായിരിക്കും ഔദ്യോഗികമായി ഫലം പുറത്തുവിടുക. പുതിയ വിദ്യാഭ്യാസമന്ത്രി ചുമതലയേൽക്കുന്നതിനായി കാത്തുനിൽക്കാതെ ഫലം പ്രഖ്യാപിക്കാൻ കെപിസിസി അധ്യക്ഷൻ നിർദ്ദേശം നൽകിയിരുന്നു. ഫലം വൈകുന്നത് പ്ലസ് വൺ പ്രവേശന നടപടികളെ ബാധിക്കുമെന്നതിനാലാണ് മുൻ നിശ്ചയിച്ച പ്രകാരം തന്നെ പ്രഖ്യാപനവുമായി മുന്നോട്ട് പോകുന്നത്.​ അതിനിടെ, സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലവും പുറത്തുവന്നു. ഇത്തവണ 85.2 ശതമാനം വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന്…

Read More