ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ നിന്ന് പിന്മാറി കോക്ക് റോച്ച് ജനത പാർട്ടി
ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളിൽ നിന്ന് താൽക്കാലികമായി പിന്മാറുന്നതായി സൂചന നൽകി കോക്ക് റോച്ച് ജനത പാർട്ടി (CJP). വരാനിരിക്കുന്ന ഉത്സവകാലം സമരരംഗത്തുള്ളവർ തങ്ങളുടെ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. ജന്തർ മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരുടെ ജാമ്യം നിഷേധിക്കപ്പെട്ടതും, സി.ജെ.പിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതും പാർട്ടിയെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിഷേധങ്ങളിൽ നിന്നുള്ള താൽക്കാലിക പിന്മാറ്റ സൂചന.…
