16 വർഷത്തെ വാടകവീട്ടിലെ ജീവിതത്തിന് വിരാമം; കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വന്തം വീട്

കൊച്ചി: മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വന്തമായി വീട് ഒരുങ്ങി. കൊച്ചി വെണ്ണലയിലാണ് അദ്ദേഹത്തിന്റെ ഭാര്യ ഫാസിലയ്ക്കും ഇരട്ടമക്കളായ സഫയ്ക്കും മർവയ്ക്കുമായി മനോഹരമായ വീട് നിർമിച്ചിരിക്കുന്നത്. കൊച്ചിൻ ഹനീഫയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം കഴിഞ്ഞ പതിനാറ് വർഷമായി കുടുംബം വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്.വെണ്ണല അംബേദ്കർ റോഡിൽ സ്ഥിതി ചെയ്യുന്ന വീടിന് ‘കൊച്ചിൻ ഹനീഫാസ് എബി മൻസിൽ’ എന്നാണ് പേരിട്ടിരിക്കുന്നത്. സ്വന്തം പിതാവായ എബി മുഹമ്മദിന്റെ പേരിൽ ഒരു വീട് നിർമിക്കണമെന്നത് കൊച്ചിൻ ഹനീഫയുടെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. അഞ്ച്…

Read More